ഇന്ന് ഓറഞ്ച് അലർട്ട്: വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവമാകും
ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ പരക്കെ മഴ. വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ പലയിടങ്ങളിലും ഇന്നലെയും ഇടവിട്ട് തുടർന്നു. അതേസമയം, ചിലയിടങ്ങളിൽ ചാറ്റൽമഴ മാത്രമാണുണ്ടായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവമാകുമെന്നും അറിയിപ്പുണ്ട്. നിലവിൽ 13 വരെ ജില്ലയിൽ യെലോ അലർട്ട് ആണ്. ജൂൺ 1 മുതൽ ഇന്നലെ രാവിലെ വരെയുള്ള കണക്കുപ്രകാരം ഇടുക്കിയിൽ 41 ശതമാനം മഴ കുറവാണ്. 1031.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയതു 608.2 മില്ലീമീറ്റർ മഴയാണ്.
മഴക്കണക്ക്
ഇന്നലെ രാവിലെ 7 നു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലീമീറ്ററിൽ)
തൊടുപുഴ– 2.4, ഇടുക്കി– 10.2 , പീരുമേട്– 12.1, ദേവികുളം– 21.9, ഉടുമ്പൻചോല– രേഖപ്പെടുത്തിയില്ല