എൻ.എസ്.എസ് കരയോഗം, വനിതാസമാജം, ബാലസമാജം എന്നിവയുടെ സംയുക്ത വാർഷിക പൊതുയോഗം കട്ടപ്പനയിൽ നടന്നു
കട്ടപ്പന 2794-ാം നമ്പർ എൻ. എസ്. എസ് കരയോഗത്തിൻ്റെയും 1488-ാം ശ്രീസരസ്വതി വനിതാസമാജത്തിന്റെയും1158-ാം നമ്പർ മന്നം ബാലസമാജത്തിൻ്റെയും വിവിധ സ്വാശ്രയസംഘങ്ങളുടേയും 2023-24 ലെ വാർഷിക പൊതുയോഗമാണ് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചത്.
യോഗം ഹൈറേഞ്ച് എൻ. എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ .മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
സംഘടനയുടെ ഭരണഘടന നേതൃത്വം അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
തിരഞ്ഞെടുപ്പ് നടത്തുകയാണ് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ ആവശ്യപ്പെടുന്നതെന്നും ആർ മണിക്കുട്ടൻ പറഞ്ഞു.
യോഗത്തിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
തുടർന്ന് കലാപരിപാടികളും നടന്നു.
കരയോഗം പ്രസിഡൻ്റ് കെ വി വിശ്വനാഥൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻ്റ് എ കെ സുനിൽകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം സെക്രട്ടറി എം പി ശശികുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
അജിത്ത് കെ മുരളീധരൻ, സുമ രവീന്ദ്രൻ, ഉഷാ ബാലൻ,എ ജെ രവീന്ദ്രൻ, എ കെ ശശിധരൻ നായർ, കെ ജി വാസുദേവൻ നായർ,തുടങ്ങിയവർ സംസാരിച്ചു.