Idukki വാര്‍ത്തകള്‍കേരള ന്യൂസ്താലൂക്കുകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇടുക്കിക്കവല ഭാഗത്ത് ദേശീയ പാതകൈയ്യേറി സ്വകാര്യ വ്യക്തി ചെയ്ത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു


കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിന് സമീപമുള്ള കെട്ടിടത്തോട് ചേർന്നാണ് ഷെഡ് നിർമ്മിച്ച് മത്സ്യ വ്യാപാരം നടത്തുന്നത്. ഇതിനെതിരേ ജില്ലാ കളക്ടർ, ദേശീയ പാത അതോരിറ്റി, നഗരസഭ എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്.
ദേശീയ പാതയുടെ വശത്തേ മൂന്ന് കലുങ്കുകൾക്ക് മുകളിലായാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.
പുറംപോക്ക് കൈയ്യേറി നിർമ്മിച്ച മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നുമുള്ള മാലിന്യങ്ങൾ സമീപത്തേതോട്ടിലേക്ക് ഒഴുക്കിവിടുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് സമീപത്തുള്ളവർ പറയുന്നത്.
50 ഓളം വർഷങ്ങളായുള്ള റോഡിന് കുറുകേയുള്ള കലുങ്ക് അടച്ചതായും ഇതിനെതിരേ നടപടി സ്വീകരിക്കാത്ത പക്ഷം തൊഴിലാളികളേയും എച്ച് എം റ്റി എ അംഗങ്ങളേയും ഉൾപ്പെടുത്തി കട്ടപ്പന നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.