കേരളാ ഫയർ & റെസ്‌ക്യൂ സർവ്വീസസ് ഇടുക്കി ജില്ലാ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് നീന്തൽ പരിശീലനം നൽകി
കേരളാ ഫയർ & റെസ്‌ക്യൂ സർവ്വീസസ്
ഇടുക്കി ജില്ലാ സിവിൽ ഡിഫൻസ്
അംഗങ്ങൾക്ക് നീന്തൽ പരിശീലനം നൽകി.
സ്വരാജ് സയൺ സ്കൂളിലെ ഷൈൻ സ്റ്റാർ അക്കാദമിയുടെ നീന്തൽ കുളത്തിലാണ് പരിശീലനം നടത്തിയത്. സയൺ സ്കൂൾ ഡയറക്ടർ ഫാദർ ഇമ്മാനുവേൽ കിഴക്കേത്തലക്കൽ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.
പ്രകൃതി ദുരന്തവും പ്രളയവുമെല്ലാമുണ്ടായതിനെ തുടർന്നാണ് സർക്കാർ കേരളാ ഫയർ & റെസ്‌ക്യൂ സർവ്വീസസിലൂടെ ആപത് മിത്ര പദ്ധതിക്ക് തുടക്കമിട്ടത്.
ഈ പദ്ധതിയിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള താത്പര്യമുള്ള യുവതി യുവാക്കളെ പങ്കെടുപ്പിച്ച് ജില്ലാ സിവിൽ ഡിഫൻസ് ടീമിന് രൂപം നൽകി.
ഇവർക്ക്
സ്റ്റേഷൻ,ജില്ലാ , സംസ്ഥാന തലം എന്നിവിടങ്ങളിൽ പരിശീലനം നൽകി. പരിശീലനത്തിൻ്റെ ഒരു വിഷയമാണ് നീന്തൽ. പ്രളയത്തിൽ അകപ്പെടുന്നവരെ രക്ഷിക്കണമെങ്കിൽ നീന്തൽ പരിശീലനം അറിഞ്ഞിരിക്കണം. ഇതിൻ്റെ ഭാഗമായാണ് സ്വരാജ് സയണിലെ കുളത്തിൽ പരിശീലനം സംഘടിപ്പിച്ചത്.
ഷൈൻസ്റ്റാർ അക്കാദമി ഡയറക്ടർ വിനോസൺ ജേക്കബ്ബാണ് പരിശീലനം നൽകുന്നത്.
വരും ദിവസങ്ങളിലും പരിശീലനം തുടരും. വനിതകൾ ഉൾപ്പെടെയുള്ളവർക്കാണിവിടെ പരിശീലനം നൽകുന്നത്.
പരിശീലനത്തിനായി സിവിൽ ടീം അംഗങ്ങൾ എത്തിയിരുന്നു.
ഉദ്ഘാടന യോഗത്തിൽ കേരളാ ഫയർ & റെസ്‌ക്യൂ സർവ്വീസസ് ഇടുക്കി സ്റ്റേഷൻ ഓഫീസർ അഖിൻ സി അധ്യക്ഷത വഹിച്ചു. കട്ടപ്പന സ്റ്റേഷൻ ഓഫീസർ യേശുദാസ് റ്റി, സിവിൽ ടീം അംഗങ്ങളായ മധു എം , ജയകുമാർ ആർ, സിനോസൺ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.
പരിശീലനം തീർത്തും സൗജന്യമായാണ് നൽകുന്നത്.