കേരളാ വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്വത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


മലയോര ഹൈവേയുടെ മറവിൽ കാഞ്ചിയാർ പള്ളിക്കവലയിലുള്ള ചില വ്യാപാര സ്ഥാപങ്ങൾ ഒഴിപ്പിക്കാനുള്ള കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെ നടപടികൾക്കെതിരെയാണ് കേരള സംസ്ഥാന വ്യാപാര സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പെട്ടി കടകൾ നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന വികലാംഗരും പവപ്പെട്ടവരുമായ കച്ച വടക്കാരെ ഒഴിപ്പിക്കാൻ ഗ്രമപഞ്ചായത്ത് ശ്രമിച്ചാൽ ശക്തമായി തന്നെ ചെറുക്കുമെന്ന് സാജൻ കുന്നേൽ പറഞ്ഞു.
കാഞ്ചിയാർ യൂണിറ്റ് സെക്രട്ടറ
ബാബു അഞ്ചാനി അദ്ധ്യക്ഷത വഹിച്ചു.
ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം ജോസ് ഞായർ കുളം,
സമിതി കട്ടപ്പന ഏരിയ സെക്രട്ടറി മജിഷ് ജേക്കബ്,
നൗഷാദ് ആലുംമൂട്ടിൽ,
അഭിലാഷ് മാത്യൂ
തുടങ്ങിയവർ സംസാരിച്ചു.
ധനേഷ് കുമാർ ,
അനുപ് മറയൂർ,
വി.എ അൻസാരി,
കൃഷ്ണൻ കുട്ടി,
അനീഷ് റ്റി.എസ്
തുടങ്ങിയവർ പ്രകടനത്തിനും ധർണ്ണക്കും നേത്യത്വം നൽകി.