Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉടുമ്പന്‍ചോല തമിഴ് മീഡിയം സ്‌കൂളില്‍ സൗജന്യ പഠനോപകരണ വിതരണം നടന്നു


നാഷ്ണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് പ്രവര്‍ത്തകരാണ്, തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ പഠിയ്ക്കുന്ന സ്‌കൂളില്‍ വിവിധ പഠനോപകരണങ്ങള്‍ എത്തിച്ചത്
തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ക്ക്, സ്‌കൂള്‍ തുറക്കുന്ന സമയങ്ങളില്‍ അധിക ഭാരം ഉണ്ടാകാതിരിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ പഠനോപകരണങ്ങള്‍ എത്തിച്ചത്. മുന്‍ വര്‍ഷങ്ങളിലും യൂണിഫോം അടക്കമുള്ളവ കുട്ടികള്‍ക്കായി നാഷ്ണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് വിതരണം ചെയ്തിരുന്നു. പരിപാടിയുടെ ഉത്ഘാടനം ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി നിര്‍വ്വഹിച്ചു
ജില്ലാ പഞ്ചായത്ത് അംഗം വി.ന്‍ മോഹന്‍ പഠനോപകരണ വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു.
നാഷ്ണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് നാഷ്ണല്‍ ചെയര്‍മാന്‍ സോണി ജോബ് മുഖ്യ പ്രഭാഷണം നടത്തി. തസ്‌നി നിഷാദ്, അനാര്‍ക്കലി ഉണ്ണി, ജോഷി കന്യാക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.