‘പിവി അന്‍വറിന്റെ രാഷ്ട്രീയമെന്താണ്? അയാള്‍ ഇപ്പോള്‍ കാട്ടിക്കൂട്ടിയിരിക്കുന്ന കാര്യങ്ങളെന്താ?’; പരിഹസിച്ച് സിപിഐഎം

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിനെ പരിഹസിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. പിവി അന്‍വര്‍ അമ്പലപ്പറമ്പില്‍ പോയി സംഭാവന കൊടുത്തിട്ട് അത് മൈക്കിലൂടെ വിളിച്ച് പറയിപ്പിക്കുന്നു. ബേപ്പൂര്‍ സിപിഐഎമ്മിന്റെ ഉറച്ച കോട്ടയെന്നും എം മെഹബൂബ് പറഞ്ഞു.
പിവി അന്‍വറിന് എന്ത് പൊതുബന്ധമാണുള്ളത്. പിവി അന്‍വറിന്റെ രാഷ്ട്രീയമെന്താണ്. അയാള്‍ ഇപ്പോള്‍ കാട്ടിക്കൂട്ടിയിരിക്കുന്ന കാര്യങ്ങളെന്താ. കേരളത്തിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളേയും സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയത്തേയും ജനാധിപത്യപരമായി വിശകലനം നടത്തി വോട്ട് ചെയ്യുന്നവരാണ്. പിവി അന്‍വര്‍ അമ്പലപ്പറമ്പില്‍ പോയി, അവിടെ സംഭാവന കൊടുത്തിട്ട് അത് മൈക്കില്‍ വിളിച്ച് പറയിപ്പിച്ചത് കൊണ്ടൊന്നും വോട്ടാവില്ല. അങ്ങനെ നേരിടേണ്ട ഒരു സ്ഥാനാര്‍ഥിയാണ് അന്‍വര്‍ എന്ന് ഞങ്ങള്‍ ധരിക്കുന്നതേയില്ല. അതിലൊരു സംശയവും വേണ്ട – അദ്ദേഹം പറഞ്ഞു.ബേപ്പൂര്‍ നിയോജക മണ്ഡലം ജില്ലയില്‍ സിപിഐഎമ്മിന് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മന്ത്രി മുഹമ്മദ് റിയാസും, എതിരാളി പിവി അന്വറുമാവുന്നതോടെ മത്സരം കടുക്കും. ഇത് പിവി അന്‍വറിനെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിയെന്നും, രാഷ്ട്രീയമായി അന്‍വറിന് മുന്നോട്ടേക്ക് പോവാന്‍ കഴിയുമോ എന്നുമുള്ള ചോദ്യത്തിനുള്ള ഉത്തരം തേടല്‍ കൂടിയാണ് ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം. സിപിെഎഎമ്മിന്റെ ശക്തിദുര്‍ഗമാണ് ബേപ്പൂര്‍. എതിരാളികളെ അങ്ങോട്ടുചെന്ന് പരാജയപ്പെടുത്തുകയെന്ന രീതിയാണ് അന്‍വറിന്റേത്. അന്‍വര്‍ ചോദിച്ചുവാങ്ങിയ സീറ്റാണ് ബേപ്പൂര്‍. അത്രയേറെ ആത്മവിശ്വാസത്തിലാണ് പോരിനിറങ്ങുന്നത്.
















































































































