പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അനിൽ കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്


സെൻട്രൽ ബാങ്ക് കട്ടപ്പന ശാഖയിലെ ഗോൾഡ് അപ്രൈസറായി ജോലി ചെയ്തിരുന്ന കട്ടപ്പന ഇടുക്കിക്കവല കൊല്ലം പറമ്പിൽ അനിൽ കുമാർ നിരവധി ആളു കളുടെ പേരിൽ മുക്കു പണ്ടം പണയം വച്ച് ഒരു കോടിയോളം രൂപാ തട്ടിയതിന് ശേഷം ഒളിവിൽ പോകുവായിരുന്നു.
പരിചയക്കാരെ കൊണ്ട് പണയം വയ്പ്പിക്കുകയും സ്വർണ്ണം പരിശോധിക്കുകയും ചെയ്തിരുന്നത് അനിൽ കുമാറാണ്. ഒരു കോടി രൂപാ ക്ക് മുകളിൽ തട്ടിപ്പ് നടത്തിയതായാണ് വിവരം. ബാങ്ക് പരിശോധനയിൽ മുക്കുപണ്ടം കണ്ടെത്തിയതോടെ അനിൽകുമാർ ഒളിവിൽ പോകുകയായിരുന്നു. 6 മാസമായിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതിനാലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.