മുറിഞ്ഞുപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി


ഏലപ്പാറ >
വിനോദസഞ്ചാര മേഖലയിൽ
കേരളത്തിലെ മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കൊപ്പം വികസിച്ചു വരുന്ന പെരുവന്താനം പഞ്ചായത്തിലെ പാഞ്ചാലിമേട് ടൂറിസം പദ്ധതിയെ തകർക്കാൻവനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സുനിൽ കുമാറിന്റെയും വനപാലകരുടെയുടെയും നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഭിമുഖ്യത്തിൽ മുറിഞ്ഞുപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാർച്ച് അധിക്യതക്ക് താക്കീതായി മാറി. രാവിലെ 11 ന് പ്രതിഷേധ മാർച്ച് മുറിഞ്ഞ പുഴയിൽ നിന്നും ആരംഭിച്ചു ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. പ്രതികൂലമായ കാലവസ്ഥയെ അവഗണിച്ച് പെരുവന്താനം പഞ്ചായത്തിലെനൂറുകണക്കിന് പേർ പങ്കെടുത്തു. സി പി ഐ എം ജില്ലാ സെക്രടറിയേറ്റംഗംപി എസ് രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബേബി മാത്യൂ അധ്യക്ഷനായി.കെ ടി ബിനു,എം ജെ വാവച്ചൻ , അഡ്വ അലക്സ് കോഴി മല ,ജെയിംസ് അമ്പാട്ട് ,സജി വർഗീസ്,എന്നിവർ സംസാരിച്ചു സജിമോൻ സ്വാഗതം പറഞ്ഞു.