ഹൈറേഞ്ച് ഏലം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഫുൾ A+ നേടീയ കുട്ടികളെ ആദരിച്ചു
വണ്ടൻമേട് വെള്ളിമലയിൽ പ്രവർത്തിക്കുന്ന ഗുരുജീസ് അഗ്രോയുടെ ഒന്നാം വാർഷികത്തിന്റ ഭാഗമായിയാണ് ഹൈറേഞ്ച് ഏലം കർഷക കൂട്ടായ്മയുടെ നേത്യത്വത്തിൽ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ നേടീയകുട്ടികളെ ആദരിച്ചത്.
വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 7000 ളം ഏലം കർഷകരുടെ സംഘടനയാണ് ഹൈറേഞ്ച് ഏലം കർഷക കൂട്ടായ്മ
കർഷകരുടെ കൃഷി ഭൂമിയിലെത്തി വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിനൊപ്പം കാലാവസ്ഥക്കനുസരിച്ചുള്ള വളങ്ങളും കീടനാശിനികളും നൽകുന്നത് വണ്ടൻമേട് വെള്ളിമലയിൽ പ്രവർത്തിക്കുന്ന ഗുരുജീസ് അഗ്രോയാണ് .
സ്ഥാപനത്തിന്റ് ഒന്നാം വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു.
രാജേഷ് കാഞ്ചിയാർ അദ്ധ്യക്ഷത അദ്ധ്യക്ഷത വഹിച്ചു.
ഗുരുജീസ്അഗ്രോ മാനേജിംഗ് ഡയറക്ടർ ബിജു EG, K കുമാർ ,അഭിലാഷ് തോപ്രാംകുടി , ജോജി കമ്പംമെട്ട്, വിനോദ് ശങ്കരമംഗലം, രഘുനാഥ്, സുനീഷ് രാജക്കാട്, പ്രസാദ് കാൽവരിമൗണ്ട്, സിജു ഉള്ളിരിപ്പിൽ തുടങ്ങിയവർ സംസാരിച്ചു.