Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുടുംബ കോടതിക്ക് പുതിയ കെട്ടിടം : ഹൈക്കോടതി ചീഫ്‌ ജസ്സിസ്സ്‌ ആഷിഷ്‌ ജിതേന്ദ്ര ദേശായി ഉദ്‌ഘാടനം നിർവഹിച്ചു





തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദഘാടനം കേരള ഹൈക്കോടതി ചീഫ്‌ ജസ്സിസ്സ്‌ ആഷിഷ്‌ ജിതേന്ദ്ര ദേശായി നിർവഹിച്ചു.  മൊബൈല്‍ ഇ-സേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി  എ. മുഹമ്മദ്‌ മുസ്താഖ്  നിർവഹിച്ചു.

തൊടുപുഴയിൽ 2005 ല്‍ കുടുംബകോടതി ആരംഭിച്ചതു മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. തുടർന്ന്  2021 സെപ്തംബർ  മൂന്നിന് ജലവിഭവ വകുപ്പ്‌ മന്ത്രി  റോഷി അഗസ്ത്യന്റെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി സുനില്‍ തോമസാണ് പുതിയ കെട്ടിടത്തിന്  തറക്കല്ലിട്ടത്. 6.5 കോടി രൂപ ചെലവിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്  കോടതി സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമ മുറി, കഷികള്‍ക്കായുള്ള വിശാലമായ കാത്തിരിപ്പ്‌ കേന്ദ്രം , കുട്ടികള്‍ക്കായുള്ള വിശ്രമ മുറി, ‘Case .Flow Management System’ ന്‌ മാത്രമായുള്ള മുറി, കാത്തിരിപ്പ്‌ കേന്ദ്രം , കൗണ്‍സിലേഴ്സ്‌ മുറി, വനിതാ പോലീസുകാര്‍ക്കുള്ള മുറി, വിശാലമായ റെക്കാര്‍ഡ്‌ റും, ഡിജിറ്റൈസേഷന്‍ റും, സെര്‍വര്‍ Qo, ഡൈനിംഗ്‌ റും,  കോണ്‍ഫറന്‍സ്‌ ഹാള്‍ , വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം ഡ്രൈവര്‍മാര്‍ക്കുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക്‌ റാമ്പ്‌ സാകര്യം, വീഡിയോ കോണ്‍ഫറന്‍സ്‌ Qo, മീഡിയേഷന്‍ റും, ആധുനിക സാകര്യങ്ങളോട്‌ കൂടിയ ഓഫീസ്‌ മുറികള്‍ എന്നിവയാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌.   

സുപ്രീം കോടതിയുടെ സഹായത്തോടെ ഈ-സേവ കേന്ദ്ര

കോടതികളുടെ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി  രണ്ട് ക്യാബിനുകളോട്‌ കൂടി രൂപകല്‍പ്പന ചെയ്യ ഒരു മള്‍ട്ടി പര്‍പ്പസ്‌ വാഹനമാണ്‌ മൊബൈല്‍ ഈ-സേവ കേന്ദ്ര. പൂര്‍ണ്ണമായും എസി, അതിവേഗ ഇന്‍റര്‍നെറ്റ്‌ കണക്ലിവിറ്റി, പവര്‍ ബാക്കപ്പ്‌ (യുപിഎസും ജനറേറ്ററും) എന്നിവ സജ്ജീകരിച്ചിട്ടുള്ളതുമാണ്‌.  ഇ-സേവ സേവനങ്ങള്‍ ആയ കേസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ പകര്‍പ്പ്‌ അപേക്ഷകള്‍, കേസുകളുടെ ഇ-ഫയലിംഗ്‌, ഇ-പേയ്‌മെന്റ്‌ സഹായം, കോടതികളുടെ മൊബൈല്‍ ആപ്പിക്കേഷനുകളില്‍ സഹായിക്കല്‍, വെര്‍ച്വല്‍ കോടതികളിലെ ട്രാഫിക്‌ ചലാന്‍ തീര്‍പ്പാക്കല്‍ ‘ ,ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ അഭിഭാഷകര്‍ക്കും, വ്യവഹാരികള്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സൗകര്യം ലഭ്യമാക്കൽ , മൊബൈല്‍ കോടതിയായി പ്രവര്‍ത്തിപ്പിക്കുക,  അദാലത്തിന്‌ മുമ്പുള്ള . പരിപാടികള്‍, സംവാദ പ്രോഗ്രാമുകള്‍,  ബോധവല്‍ക്കരണ പരിപാടികളും നടത്തുക, സാക്ഷി മൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയവ ഈ-സേവാ കേന്ദ്രയുടെ സവിശേഷതകളാണ്. സുപ്രീം കോടതിയുടെ സഹായത്തോടെ ഈ-സേവ കേന്ദ്ര പദ്ധതി തൊടുപുഴയിൽ നടപ്പാക്കിയിരിക്കുന്നത്

ഉദ്‌ഘാടനവേളയിൽ ജില്ലയുടെ ചുമതലയുള്ള  ഹൈക്കോടതി ജഡ്ജി  സി.എസ്സ്‌. ഡയസ്സ്‌, ജില്ലാ ജഡ്ജി പി.എഎസ്
ശശികുമാര്‍ , കേരളാ ബാര്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ്‌ ജോണ്‍, ജില്ലാകോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ എം. എം. തോമസ്‌, സെക്രട്ടറി സിജോ ജെ.തൈച്ചേരില്‍, തൊടുപുഴ ഗവണ്‍മെന്റ്‌ പ്ലീഡര്‍ & പബ്ലിക്ക്‌ പ്രോസിക്യൂ്ട്ടർ  അഡ്വക്കേറ്റ്‌ വി .എസ്സ്‌, സനീഷ്‌,  പൊതുമത്ത്  കെട്ടിട വിഭാഗം ചീഫ്‌ എന്‍ജിനീയര്‍  ബീന. എല്‍, കേരളാ അഡ്വക്കേറ്റ്‌ ക്ലാര്‍ക്ക്‌ അസ്സോസിയേഷന്‍ തൊടുപുഴ യൂണിറ്റ്‌ പ്രസിഡന്റ്‌  സജീവ്‌ റ്റി. കുറ്റിച്ചിറ എന്നിവര്‍ സംബന്ധിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!