Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കൊന്നു


മൂന്നാർ പെരിയവരെ ലോവർ ഡിവിഷനിൽ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.