Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വള്ളക്കടവ് ആനവിലാസം റോഡിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക
മഴകാലമാകുമ്പോൾ കട്ടപ്പന വള്ളക്കടവ് ആനവിലാസം റോഡിൽ മരം ഒടിഞ്ഞ് വീണ് നിരവധി അപകടങ്ങളാണ് ഉണ്ടാകാറുള്ളത്.
റോഡിന്റ് ഇരു വശങ്ങളിലും ഏലക്കാടുകളായതിനാൽ വൻ മരങ്ങളാണ് അപകട ഭീഷണിയായി നിൽക്കുന്നത്.
നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
മരം ഒടിഞ്ഞ് വീണാൽ മണിക്കൂറുകളോളം ഗതഗത തടസവും ഒപ്പം വൈദ്യുതി തകരാറും പതിവാണ്.
കഴിഞ്ഞ ദിവസവും രാത്രിയിൽ മരം റോഡിലേക്ക് ഒടിഞ്ഞ് വീണ് ഒരു മണിക്കൂറോളം ഗതഗതം തടസപ്പെട്ടു.
കട്ടപ്പനയിൽ നിന്ന്ഫയർഫോഴ്സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റിയത്.
അപകടങ്ങൾ ഉണ്ടായി ജീവൻ പോലിയാൻ നോക്കി നിൽക്കാതെ ജില്ലാ ഭരണകൂടം ഇടപെട്ട് അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം