എം.സി കട്ടപ്പനയുടെ വേർപാട് കലാകേരളത്തിന് തീരാ നഷ്ടം: മന്ത്രി റോഷി അഗസ്റ്റിൻ
സ്വന്തം പേരിനൊപ്പം കട്ടപ്പനയുടെ പേര് സ്വീകരിച്ച് നാടിന്റെ മഹിമ ലോകമെമ്പാടുമെത്തിച്ച അതുല്യ കലാകാരൻ എം. സി കട്ടപ്പനയുടെ വേർപാട് കലാകേരളത്തിന് തീരാനഷ്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്ന എം.സി കട്ടപ്പനയുടെ കഥാപാത്രങ്ങൾ മരണമില്ലാതെ എന്നും ജീവിക്കും.മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇടുക്കിയിലേയ്ക്കെത്തിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
മലയോര കർഷകരുടെ കഥ പറഞ്ഞ കൊല്ലം അരീയുടെ ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകത്തിലൂടെ സ്വന്തം നാടിൻ്റെ വ്യാകുലതകൾ അരങ്ങിലെത്തിച്ച എം.സി കട്ടപ്പനയുടെ കർഷകന്റെ കഥാപാത്രം ഇന്നും മനസിൽ മായാതെ നിൽക്കുന്നു.സർക്കാർ സർവീസിനിടയിലും അഭിനയത്തെ നെഞ്ചോടു ചേർത്ത് നാടകകവും ജോലിയും ഒരുപോലെ മികച്ചതാക്കാൻ എം.സി കട്ടപ്പനയ്ക്ക് കഴിഞ്ഞു.കലാകേരളത്തിൻ്റെ ചരിത്രത്തിൽ എം.സി കട്ടപ്പനയുടെ പേര് വിസ്മരിക്കാനാവില്ല.ഹൈറേഞ്ചിൻ്റെ നടന വിസ്മയം എം.സി. കട്ടപ്പനയുടെ വേർപാട് നികത്താനാവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു