Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാറിൽ മറ്റൊരു വാഹനത്തിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി


മറ്റൊരു വാഹനത്തിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി.
കാഞ്ചിയാർ ലബ്ബക്കടയിലാണ് സംഭവം.ഇന്ന് ഉച്ചയോടെ പള്ളിക്കവലയിൽ വച്ചാണ് സംഭവം.നാല് യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാറാണ് പെട്ടി ഓട്ടോയിൽ ഇടിച്ചത്.തുടർന്ന് നിർത്താതെ പോയപ്പോൾ നാട്ടുകാർ പിന്തുടർന്ന് ലബ്ബക്കടയിൽ വച്ച് കാർ തടഞ്ഞു നിർത്തുകയായിരുന്നു.പോലീസ് സ്ഥലത്ത് എത്തി യുവാക്കളെയും വാഹനവും കസ്റ്റഡിയിൽ എടുത്തു.