പ്ലസ് വൺ പ്രവേശനം 2024 : അപേക്ഷ മെയ് 15 മുതൽ
പ്ലസ് വൺ പ്രവേശനം 2024 : അപേക്ഷ മെയ് 15 മുതൽ
അപേക്ഷ നൽകാനുള്ള *അവസാന തീയതി മെയ് 25.*
👉 *അപേക്ഷ നൽകുന്നതിന് മുമ്പായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക*
*ആദ്യം വേണ്ടത് താല്പര്യമുള്ള കോഴ്സും, സ്കൂളും തെരഞ്ഞെടുക്കുക എന്നതാണ്* (ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം)
👉 *ഏറ്റവും താല്പര്യമുള്ളത് ആദ്യം എന്ന ക്രമത്തിൽ കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക*
*👉ലഭിച്ച മാർക്ക് കുറവാണെങ്കിൽ, താല്പര്യമില്ലെങ്കിൽ കൂടി ഓപ്ഷനുകൾ കൂടുതലായി നൽകുക*
👉 *ഓപ്ഷൻ നൽകുമ്പോൾ കോഴ്സിനാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ എല്ലാ സ്കൂളുകളിലും താല്പര്യമുള്ള കോഴ്സ് കൊടുത്തതിനുശേഷം മറ്റുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.*
ഉദാഹരണം :- താല്പര്യമുള്ള വിഷയം സയൻസ് ആണെങ്കിൽ ആദ്യം എല്ലാ സ്കൂളുകളിലും സയൻസ് നൽകുക.
👉 *സ്കൂളിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ താല്പര്യമുള്ള സ്കൂൾ ആദ്യം എന്ന നിലയിൽ ഓപ്ഷൻ നൽകുക.*
♦️ ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും.
♦️ ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്.
♦️ ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും.
♦️ ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
♦️ ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും.
അപേക്ഷ നൽകാനുള്ള ലിങ്കും കൂടുതൽ വിവരങ്ങളും..👇🏻
https://almakthab.blogspot.com/p/plus1admission.html