Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇടുക്കി കവലയിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മരങ്ങൾ
അടിമാലി കുമളി ദേശീയ പാതയിൽ കട്ടപ്പന ഇടുക്കിക്കവലയിൽ ആണ് അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് നിൽക്കുന്നത്.
മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞ് വീഴുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം മരത്തിന്റ് ശിഖരം ഒടിഞ്ഞ് വീണങ്കിലും ബൈക്ക് യാത്രികൻ അത്ഭൂതകരമായി യാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം ഏതാനം മരങ്ങളുടെ ചില്ലകൾ PWD അതികൃതർ മുറിച്ചു മാറ്റിയിരുന്നു.
ഇപ്പോൾ 11 KVലൈനിന്റ് മുകളിലൂടെയാണ് ശിഖരങ്ങൾ വളർന്ന് നിൽക്കുന്നത്.
കട്ടപ്പന ഗവ: ഹയർ സെക്കണ്ടറിസ്കൂളിന് സമീപം നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കളക്ടർക്ക് പരാതിനൽകുകയും ചെയ്തു.
ജൂൺ 3 ന് സ്കൂളുകൾ തുറക്കും.
ശക്തമായ മഴ ആരംഭിക്കുന്നതിന് മുമ്പ് അപകട ഭീഷണി ഉയർത്തിനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ അതികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.