സംരംഭകര്‍ക്കായി ഒരു ദിവസത്തെ വര്‍ക്ക്ഷോപ്പ്


എം.എസ്.എം.ഇ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED) ” ബാങ്കിംഗ് ഫോര്‍ ബിസിനസ് ” എന്ന വിഷയത്തില്‍ ഒരു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു.മെയ് 16 നു അങ്കമാലിയിലെ എന്റര്‍പ്രൈസ് ഡവലപ്മെന്റ് സെന്ററില്‍ വെച്ചാണ് പരിശീലനം.
പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കൽ, ബിസിനസ് ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം, കടം വീണ്ടെടുക്കല്‍ നടപടിക്രമം, സിബില്‍ സ്‌കോറിന്റെ പ്രാധാന്യവും നല്ല സിബില്‍ സ്‌കോര്‍ എങ്ങനെ നിലനിര്‍ത്താം, കെഎഫ്‌സിയില്‍ നിന്നുള്ള ഫണ്ടിംഗ് ഓപ്ഷനുകള്‍ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 500 രൂ പയാണ് ഭക്ഷണം,GST ഉള്‍പ്പടെയുള്ള പരിശീലന ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി kied.info/training-calender ല്‍ മെയ് 14ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂട്ടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890,0484 2550322,9188922800.