Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കായികംകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു’



ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക.

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റൺസെന്ന ഡൽഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. പതിനഞ്ചാം ഓവറിലെ മുകേഷ് ശർമയുടെ നാലാം പന്തിൽ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയിൽ ഷായി ഹോപ്പ് പിടികൂടി. എങ്കിലും ക്യാച്ച് പൂർത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തുവെന്ന സംശയം ഉയർന്നു. റിപ്ലെകളിലും ബൗണ്ടറി ലൈൻ ഇളകുന്നതായി സംശയമുയർന്നു.

പക്ഷെ തേർഡ് അമ്പയർ കൂടുതൽ പരിശോധനകൾക്ക് നിൽക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയർമാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവിൽ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാൻ റോയൽസിന് 20 റൺസ് അകലത്തിൽ തോൽവി വഴങ്ങേണ്ടി വന്നു.

അതെ സമയം വിവാദ പുറത്താകലിൽ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകർ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്. ബോൾ വൈഡ് ആണോ അല്ലയോ എന്ന് നോക്കാൻ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎൽ മത്സരത്തിൽ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാൻ ടീം മത്സരത്തിന് ശേഷം ഉയർത്തിയിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!