കാഞ്ചിയാർ നരിയംപാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം ഒന്‍പത് മുതല്‍ 11 വരെ നടക്കും


ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി വിഷ്ണുജി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഒന്‍പതിന് രാവിലെ പതിവ് പൂജകള്‍ക്ക് പുറമേ ഭാഗവത പാരായണം, വൈകിട്ട് 6.30ന് സംഗീത ആനന്ദലഹരി, കുട്ടികളുടെ കലാപരിപാടികള്‍, അന്നദാനം, 10ന് രാവിലെ പതിവ് പൂജകള്‍, ഭാഗവത പാരായണം, വൈകിട്ട് 6.45ന് ദേവിക്ക് പൂ മുടല്‍, എഴിന് തിരുവാതിര, കൈകൊട്ടിക്കളി, മെഗാ തിരുവാതിര, എട്ടിന് ഗാനമേള, പ്രസാദമൂട്ട്, 11ന് അഷ്ട ദ്രവ്യമഹാഗണപതിഹോമം, ഭാഗവത പാരായണം, കലശപൂജകള്‍, കളഭാഭിഷേകം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ജീവിത എഴുന്നള്ളിപ്പ്, തിരുവാഭരണം എഴുന്നള്ളിപ്പ്, 7.30ന് രണ്ടു കരകളില്‍ നിന്നുമുള്ള ഘോഷയാത്ര ശബരിഗിരി ഉപക്ഷേത്രാങ്കണത്തില്‍ സംഗമിച്ച് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിയതിനു ശേഷം മഹാദീപാരാധന, തുടര്‍ന്ന് പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ ജെ. ജയകുമാര്‍, ക്ഷേത്രം സെക്രട്ടറി മധുകുട്ടന്‍ നായര്‍, കണ്‍വീനര്‍മാരായ കെ.ആര്‍. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, മാനേജര്‍ പത്മകുമാര്‍ എന്നിവര്‍ പറഞ്ഞു.