Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ്


കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ പത്താമത് ബാച്ച് രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ മെയ് 11, 12 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും മെയ് 18, 19 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ് ഗേൾസ് സ്കൂളിലും മെയ് 25, 26 തീയതികളിൽ എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. കോഴ്സിന്റെ ഫീസ് അടച്ച് രേഖകൾ ഹാജരാക്കിയിട്ടുള്ള പഠിതാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് നിയമസഭയുടെ വെബ്സൈറ്റിൽ niyamasabha.org ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2512662/2453/2670.