കട്ടപ്പന ഇരുപതേക്കർ -തൊവരയാർ റോഡിന് ശാപമോഷം
കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടന്നിരുന്നത്.
15 വർഷമായി റോഡ് തകർന്ന് യാത്രാ ക്ലേശം സൃഷ്ടിച്ച് കിടക്കുകയായിരുന്നു. തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും വാർഡ് കൗൺസിലർ ലീലാമ്മ ബേബി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല എന്നാരോപിച്ച് പ്രദേശവാസികൾ കഴിഞ്ഞ വിഷു ദിനത്തിൽ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുകയും വോട്ട് ബഹിഷ്ക്കാരണമുൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.
ഇതോടെ കൗൺസിലർ ലീലാമ്മ ബേബി നഗരസഭയിൽ റോഡിന്റ് ശോച്യവസ്ഥ പരിഹരിക്കുന്നതിന് സമ്മർദ്ദം ചെലുത്തിയതിലൂടെയൊണ് റോഡ് നിർമ്മാണം ആരംഭിച്ചത്.
കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
76 മീറ്റർ കോൺക്രീറ്റും
310 ടാറിംഗുമാണ് നിലവിൽ പൂർത്തിയായത്.
ഇതോടെ ഇതു വഴിയുള്ള 80 % യാത്രക്ക് പരിഹാരമായ തിന്റ് സന്തോഷം ഉണ്ടാന്നും വാർഡ് കൗൺസിലർക്ക് നന്ദി അറിയിക്കുന്നതായും പ്രദേശാവാസികൾ പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ച 25 ലക്ഷം രൂപാ കൂടി ലഭിക്കുകയാണങ്കിൽ റോഡിന്റ് ബാക്കി ഭാഗവും ഐറീഷ് ഓടാ ഉൾപ്പെടെയും പൂർത്തി കരിക്കാൻ കഴിയും