സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴക്ക് സാധ്യത


സംസ്ഥാനത്തെ കനത്ത വേനല്‍ ചൂട് ശമിക്കുന്നു. ആശ്വാസമേകാൻ ഇന്ന് കൂടുതല്‍ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും
10 ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
എന്നാല്‍ എവിടെയും അലേർട്ടുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. എറണാകുളം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നു. ചൊവ്വാഴ്ച എറണാകുളത്തും ബുധനാഴ്ച വയനാട്ടിലും യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.