കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റ് സഹായത്തോടെ ഇരട്ടയാർ ശാന്തിഗ്രാമിൽ തീർത്ഥം ടെയ്ലറിംഗ് & ഗാർമെന്റ് സ് പ്രവർത്തനം ആരംഭിച്ചു
ഇരട്ടയാർ ശാന്തിഗ്രാം അന്തോപ്പിക്കവലയിലാണ് തീർത്ഥം.ജെ.എൽ.ജി യുടെ നേതൃത്വത്തിൽ തീർത്ഥം ടെയ് ലറിംഗ് & ഗാർമെന്റ്സ് പ്രവർത്തനം ആരംഭിച്ചത്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 ഉൾപ്പെടുത്തി വനിതകളുടെ സ്വയം തൊഴിൽ സംരഭങ്ങൾക്ക് സബ്സിഡിയായി 30 ലക്ഷം രൂപായാണ് നീക്കി വച്ചിരിക്കുന്നത്.
മൂന്നുപേർ അടങ്ങുന്ന ജെ.എൽ ജി ഗ്രൂപ്പുകൾക്ക് മൂന്നു ലക്ഷം രൂപായാണ് സ്വയം തൊഴിൽ പദ്ധതിക്കായി നൽകുന്നത്.
ഇതിൽ രണ്ടു ലക്ഷത്തി ഒൻപതിനായിരം രൂപാ സബ്സീഡിയായി ലഭിക്കും.
കട്ടപ്പന ബ്ലോക്കിന് കീഴിൽ 13 JLG കളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ 8 എണ്ണം പ്രവർത്തനം ആരംഭിച്ചു.
ശാന്തിഗ്രാമിൽ നടന്ന തീർത്ഥം ടെയ്ലറിംഗ് സെന്ററിന്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് സ്കറിയ കണ്ണമുണ്ടയിൽ, ലാലച്ചൻ വെള്ളക്കട, ഇരട്ടയാർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി അരീപ്പറമ്പിൽ , രജനി സജി, SNDP ശാന്തിഗ്രാം ശാഖ പ്രസിഡന്റ് എ.പി ദിലീപ് കുമാർ , സെക്രട്ടറി റ്റി.കെ ശശി, വ്യവസായ വകുപ്പ് കോഡിനേറ്റർ ജിബിൻ കെ.ജോൺ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.