ചിന്നക്കനാൽ മേഖലയ്ക്ക് വേണ്ടി മാത്രമായി രൂപീകരിച്ച RRT സംഘം
ചിന്നക്കനാൽ മേഖലയ്ക്ക് വേണ്ടി മാത്രമായി രൂപീകരിച്ച RRT യുടെ പ്രവർത്തത്തിൽ പ്രദേശ വാസികൾക്ക് നല്ല അഭിപ്രായമാണ് പറയുവാനായി ഉളളത്. കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം കൂടുതലായി വന്നപ്പോഴാണ് ചിന്നക്കനാൽ മേഖലയിൽ പ്രത്യേകം RRT രൂപീകരിച്ചത്. പുതിയതായി രൂപികരിച്ച RRT ബോഡിമെട്ടിൻ്റെ കുറച്ച് ഭാഗം കൂടി നോക്കേണ്ടതായിട്ടുണ്ട്. ചിന്നക്കനാൽ RRT യിൽ നാല് യൂണിഫോം സ്റ്റാഫിനേയും എട്ട് വാച്ചർമാരെയും ഒരു ഡ്രൈവറെയും അടങ്ങുന്നതാണ് അവരുടെ ടീം. ചിന്നക്കനാലിൽ താമസിക്കുന്ന പ്രദേശ വാസികളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് വാട്സ് ആപ്പ് കൂട്ടായാമ രൂപീകരിച്ചത്. നിലവിൽ ഈ വാട്ട്സ് അപ്പ് കൂട്ടായ്മയിൽ 1075 അംഗങ്ങളാണ് ഉളളത്. ഈ ഗ്രൂപ്പിലൂടെ ആനകൾ ഏത് പ്രദേശത്താണ് ഉളളതെന്നും, RRT ടീം എവിടാണ് നിൽക്കുന്നതെന്നുമുളള വിവരങ്ങൾ വോയിസ് മെസേജായും ഫോട്ടോയും സഹിതം ഗ്രൂപ്പിൽ അറിയിപ്പു നൽകി വരുന്നു. ആനകൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടീം പ്രവർത്തിക്കുന്നത്. ആന ജനവാസമേഖലയിലേയ്ക്ക് കൂടുതലായി വന്നാൽ RRT ടീം അവിടെയത്തി പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേയ്ക്ക് തിരിച്ച് വാടുകയാണ് ചെയ്യുന്നത്. എല്ലാ സ്ഥലത്തും കൃത്യമായി എത്താൻ സാധിക്കുന്നില്ലായെങ്കിലും പൊതുജനത്തിന് ആന എവിടെയൊക്കെയാണ് നിൽക്കുന്നത് എന്ന വിവരം കൃത്യമായി അറിയിക്കാൻ സാധിക്കുന്നുണ്ട്. ഈ ഗ്രൂപ്പിലുളള മറ്റ് ആളുകൾക്കും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കൊടുക്കാവുന്നതാണ്. കൂടാതെ പരാതികളും ആശങ്കകളും ഈ ഗ്രൂപ്പിൽ പറയാനുളള അവസരവും RRT കൊടുക്കുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന RRT വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പുറത്തു നിന്നും മറ്റ് ആളുകളെ ഇതു വരെ ചേർത്തിട്ടില്ല. RRT യുടെ പ്രവർത്തനവും വാട്ട്സ് ആപ്പ് ഗ്രൂപ്പിൻ്റെ സേവനവും പൊതുജനത്തിന് ഉപകാരപ്രദമാകുന്നുണ്ടെന്ന് ദേവികുളം റേഞ്ച് ഓഫീസർ VEGI P V പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ 301 കോളനിയിലെ വോട്ടർമാർ RRT യുടെ സഹായത്തോടെയാണ് 5 കിലോമിറ്റർ അകലെയുളള ചെമ്പകത്തൊഴു ഗവൺമെൻ്റ് എൽ പി സ്കൂളിൽ പോയത്. ചിന്നക്കനാൽ പ്രദേശത്ത് ഏകദേസം പതിനെട്ടൊളം ആനകാണ് ഉളളത്.