കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നു.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശ രാജ്യമായ തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലർ ഡിഗ്രിയും കപ്പൽ നിർമ്മാണശാലയിൽ 5 വർഷത്തെ തൊഴിൽ പരിചയവും ഇംഗ്ലീഷിൽ മികച്ച ആശയവിനിമയവും ഉള്ളവരായിരിക്കണം.
- മെക്കാനിക്കൽ എഞ്ചിനീയർ: ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
- പൈപ്പിംഗ് എഞ്ചിനീയർ: പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
- ഇലക്ട്രിക്കൽ എഞ്ചിനീയർ: ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. കൂടാതെ പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവർഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകുന്നു.
ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 മെയ് 4-ാം തീയതിയ്ക്ക് മുന്നേ [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.
Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.