6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മ്മാണത്തില്‍സംരംഭക പരീശീലനം



അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയില്‍ നവസംരംഭകരെ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ്. പഴം, പച്ചക്കറി, ധാന്യം എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം, സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ തൃശൂര്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ നവംബര്‍ 15 മുതല്‍ 19 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി.എസ.്ടി എന്നിവ ഉള്‍പ്പെടെ 1,180 രൂപയാണ് 5 ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി നവംബര്‍ 8ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0484 2532890 / 2550322/9605542061.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ആലോചനായോഗം

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നവംബര്‍11,രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ ചേരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനാ ഭാരവാഹികളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447506971










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!