Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് ഹര്‍ത്താല്‍ ദിനത്തിലുണ്ടായ നഷ്ടം നികത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.



പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ, നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാൻ ആണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി , ക്ലെയിംസ് കമ്മിഷണർ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവർക്ക് നൽകണം.
ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്‌ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണം. ആറാഴ്‌ച്ചയ്‌ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി.

ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ 3.94 കോടിയ്ക്കനുസൃതമായ സ്വത്തുക്കളാണ് വിൽപ്പന നടത്തേണ്ടത്. 2022 സെപ്റ്റംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ കെ എസ് ആർ ടി സി യുടെ 59 ബസുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഹൈക്കോടതി നിർദേശപ്രകാരം നാശനഷ്ടത്തിന്റെയും വരുമാന നഷ്ടത്തിന്റെയും പട്ടിക കെഎസ്ആർടിസി സമർപ്പിച്ചിരുന്നു.
കെഎസ്ആർടിസിക്ക് രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ്
ക്ലെയിം കമ്മിഷണർ പി.ഡി.ശാർങ്ധരന്റെ റിപ്പോർട്ട് , സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക,









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!