നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി
നെടുങ്കണ്ടം: നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ മുതല്‍ മെയ് രണ്ട് വരെയാണ് വിവിധ പരിപാടികളോടെ ഉത്സവം ആഘോഷിക്കുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ഏഴിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ താഴ്മണ്‍ മഠം കണ്ഠരര് രാജീവരര് തൃക്കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കൊടിയേറ്റ് സദ്യയും ഭക്തിഗാനസുധയും നടന്നു. വിവിധ ദിവസങ്ങളില്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകള്‍, ആധ്യാത്മിക പ്രഭാഷണങ്ങള്‍, ഉത്സവബലി, ഉത്സവസദ്യ എന്നിവയും ക്ലാസിക്കല്‍ ഡാന്‍സ്, ട്രാക്ക് ഗാനമേള, സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍, നൃത്തസന്ധ്യ, സംഗീത സദസ് തുടങ്ങിയവയും ഉണ്ടായിരിക്കും സമാപന ദിവസമായ മെയ് രണ്ടിന് വൈകുന്നേരം 5.30 ന് പാറയില്‍ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലേക്ക് ആറാട്ട് ഘോഷയാത്ര ആരംഭിക്കുകയും ആറാട്ടിന് ശേഷം ഘോഷയാത്ര ക്ഷേത്രത്തില്‍ സമാപിക്കുകയും ചെയ്യും. തുടര്‍ന്ന് പത്തനംതിട്ട ഒറിജിനല്‍സിന്റെ ഗാനമേളയും നടക്കുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ ഒ.കെ സജയകുമാര്‍, സജീവ് എസ് നായര്‍, സി.ഡി ശ്രീകുമാര്‍, വിജയമ്മ പത്മനാഭന്‍, അനീഷ് കുമാര്‍, പി.കെ പുഷ്പരാജ്, എം.എസ് വേണുഗോപാലന്‍ നായര്‍ എന്നിവര്‍ പറഞ്ഞു. ഉത്സവത്തിന്റെ ഭാഗമായി ഇന്ന്(ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ യു.പി, ഹൈസ്‌കൂള്‍, ജനറല്‍ വിഭാഗങ്ങളില്‍ ചിത്രരചനാ മത്സരവും നടക്കും.