Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി അണക്കരയിൽ ബൈക്കുയാത്രികനെ ജീപ്പിടിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ


അണക്കരയിൽ ബൈക്കിൽ പോകുകയായിരുന്ന വ്യക്തിയെ ജീപ്പിടിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റു ചെയ്തു
ബൈക്കിൽപോയ ആളെ ജീപ്പിടിപ്പിച്ച കേസിൽ പ്രതിയെ വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. അണക്കര ഏഴാംമൈൽ കുന്നപ്പള്ളിൽ സിജോ (40) ആണ് അറസ്റ്റിലായത്.
24-ന് ഉച്ചയ്ക്ക് അണക്കരയിലെ ബാറിന് സമീപം ചക്കുപള്ളം കൊച്ചുകടത്തേടത്ത് ജോൺസണെ(45) ആണ് കൊല്ലാൻ ശ്രമിച്ചത്. ബാറിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബൈക്കിൽ പോകുകയായിരുന്ന ജോൺസണെ സിജോ ജീപ്പിടിപ്പിച്ചെന്നാണ് കേസ്.