വരണ്ട് ഉണങ്ങി വണ്ടൻമേട്
വണ്ടൻമേട്ടിൽ മഴപെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു.
ഇതോടെ ജലക്ഷാമം രൂക്ഷമായി.കിണറുകൾ, കുളങ്ങൾ, നീർചാലുകൾ, അരുവികൾ എന്നിവ വറ്റിവരണ്ടു.
കുഴൽകിണറുകളിലെ വെള്ളവും വറ്റിയതോടെ കുടിവെള്ളം കാശ്കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലായി വണ്ടൻമേട്ടിലെ ജനങ്ങൾ.
മഴലഭിക്കാത്തതിനാൽ പ്രധാനകൃഷികളായ ഏലം, കുരുമുളക്, കാപ്പി, ഇഞ്ചി,കപ്പ, വാഴ, നെല്ല്,പച്ചക്കറികൾ, തുടങ്ങിയ കൃഷികൾ നശിച്ചു.
ക്ഷീര കർഷകരുടെ ജീവിതവും ദുരിതമാണ്. ജീവജാലകങ്ങളുടെയും ആവാസ വ്യവസ്ഥ താളം തെറ്റി.
വെള്ളം ഇല്ലാത്തതിനാൽ ഏലക്കാട് പാട്ടത്തിന് എടുത്തവരും, ഉടമയും തമ്മിൽ വാക്ക് തർക്കങ്ങളും രൂക്ഷമായി.
ഇവിടുത്തെ സാധാരണ ജനങ്ങൾ ബാങ്കിൽനിന്നും കാർഷിക വായിപ്പ എടുത്താണ് കൃഷികൾ ചെയ്തുപോന്നിരുന്നത്. ജലക്ഷാമം രൂക്ഷമയത്തോടെ കൃഷികൾനശിച്ചു. ഉടനെ മഴകനിഞ്ഞില്ലങ്കിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആകുമെന്നും, ഇനിഎന്തുചെയ്യണമെന്ന് അറിയില്ലെന്നും ജനങ്ങൾ ഭയപ്പെടുന്നു.
അതെ സമയം ചൂട്കൂടിവരുന്ന സാഹചര്യത്തിൽ കുടിവെള്ളം പോലും ഇല്ലാത്ത ഈ അവസ്ഥയിൽ വീടിന് വെള്ളിയിൽപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. ഇങ്ങനൊരു പ്രതിഭാസം ജീവിതത്തിൽ ആദ്യമായി കാണുകയാണെന്ന് പഴമക്കാരും പറയുന്നു.
ഉടൻ മഴ കനിയും എന്ന പ്രതീക്ഷയിൽ ആണ് ഓരോ ദിവസവും ജനങ്ങൾ ജീവിക്കുന്നത്.