Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാമക്കൽമേട് ആമപ്പാറക്കടുത്ത് 285 ലിറ്റർകോടയും വാറ്റുപകരണങ്ങളും കണ്ടെത്തി


നെടുങ്കണ്ടം: ലോക് സഭാ ഇലക്ഷൻ സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ച് രാമക്കൽമേട് ഭാഗത്ത് ഉടുമ്പഞ്ചോല *എക്സൈസ് ഇൻസ്പെക്ടർ കെ വിനോദിൻ്റെ* നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാറ്റുചാരായ നിർമ്മാണത്തിന് പാകമായ 285 ലിറ്റർ കോട കണ്ടെത്തിയത്..
ചപ്പുചവറുകളിട്ട് മൂടി കന്നാസിലുംബാരലിലുമായി സൂക്ഷിച്ച നിലയിൽ കോടയും വാറ്റുപകരണങ്ങളും വനപ്രദേശത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.. പ്രതിയെക്കുറിച്ച് ഊർജിതമായ അന്വേഷണം നടത്തി വരുന്നു… റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശശീന്ദ്രൻ എൻ വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ നൗഷാദ് എം, മീരാൻ കെ എസ് ,ജോഷി വി ജെ ,അരുൺ എം എസ് എന്നിവരും പങ്കെടുത്തു..