കട്ടപ്പന ഐടിഐ ജംഗ്ഷൻ ആശ്രമം പടി റോഡ് കോൺക്രീറ്റിങിന് തൊട്ടുപിന്നാലെ ഭാരവാഹനങ്ങൾ കയറ്റിയെന്ന് പരാതി
കട്ടപ്പന ഐടിഐ ജംഗ്ഷൻ ആശ്രമം പടി റോഡ് കോൺക്രീറ്റിന് തൊട്ടുപിന്നാലെ ഭാരവാഹനങ്ങൾ കയറ്റിയെന്ന് പരാതി.ഐ ടി ഐ കുന്നിൽ സ്ഥിതിചെയ്യുന്ന ലയൺസ് ക്ലബ്ബിൽ നടന്ന സ്വകാര്യ ചടങ്ങിന് എത്തിയ ആളുകളാണ് റോഡിൽ വെച്ചിരുന്ന ഗതാഗത നിരോധന ബോർഡുകളും മറ്റ് വസ്തുക്കളും നീക്കി ഭാരവാഹനങ്ങൾ കയറ്റിയത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ഷാജി കുത്തോടി ആവശ്യപ്പെട്ടു.കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കട്ടപ്പന നഗരസഭ 28 ആം വാർഡിലൂടെ കടന്നുപോകുന്ന ഐടിഐ കുന്ന് ആശ്രമം പടി റോഡ് കോൺക്രീറ്റ് ചെയ്തത്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിക്കുന്ന റോഡിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് റോഡിൽ വാഹനങ്ങൾ കയറാതിരിക്കാൻ കോൺക്രീറ്റിന്റെ ഇരുഭാഗത്തും ഗതാഗത നിരോധന ബോർഡുകളും ,പാറക്കഷണങ്ങളും മറ്റുമായി തടസ്സങ്ങളും വെച്ചിരുന്നു. 15 ദിവസമെങ്കിലും പരമാവധി വാഹനങ്ങൾ കയറാതെ ഇരുന്നാൽ മാത്രമേ കോൺക്രീറ്റ് കൃത്യമായി ഉറക്കുകയും മറ്റ് നാശങ്ങൾ ഉണ്ടാവാതിരിക്കുകയും ചെയ്യുകയുള്ളൂ.എന്നാൽ കോൺക്രീറ്റ് ചെയ്തതിന് ഏതാനും ദിവസങ്ങൾക്കകം തന്നെ ഭാരവാഹനങ്ങൾ കയറ്റിയെന്നാണ് വാർഡ് കൗൺസിൽ ഷാജികൂത്തോടി ആരോപിക്കുന്ന പരാതി.സ്വകാര്യ ചടങ്ങിന് മുന്നോടിയായി തന്നെ,ഇതുവഴി വാഹനം കടന്നുപോകാൻ തടസ്സം ഉണ്ടായിരുന്നു വെന്നത് ചടങ്ങുമായി ബന്ധപ്പെട്ടവരെ അറിയിച്ചതാണ് എന്നും വാർഡ് കൗൺസിലർ പറഞ്ഞു.ഇത് വകവയ്ക്കാതെയാണ് തടസ്സങ്ങൾ എടുത്തുമാറ്റി വാഹനങ്ങൾ കടന്നുപോയത്.നാളുകളായി തകർന്നു കിടന്ന പാത നവീകരിക്കുമ്പോഴും ഇത്തരത്തിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അപഹാസ്യമാണെന്നും, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളും ആവശ്യപ്പെട്ടു..