Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളത്തിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്-കേരള അതിർത്തി ചെക്ക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി


കമ്പം (തമിഴ്നാട്): കേരളത്തിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്-കേരള അതിർത്തി ചെക്ക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി.
അതിർത്തി ചെക്ക്പോസ്റ്റുകളായ ബോഡിമെട്ട്, കുമളി, കമ്പംമെട്ട് എന്നിവിടങ്ങളിലാണ് പരിശോധന.ക്വാറൻ്റൈൻ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ സാനിറ്റൈസേഷൻ നടത്തിയ ശേഷമാണ് കടത്തിവിടുന്നത്.അതേസമയം, തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബ്രോയിലർ കോഴി, മുട്ട, കന്നുകാലി എന്നിവയുമായി വരുന്ന വാഹനങ്ങൾ തടസ്സമില്ലാതെ പോകുന്നുണ്ട്.