Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്


ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടർ. കുയിലിമല സിവിൽ സ്റ്റേഷനിലെ സമ്പാദ്യഭവനില്‍ സജ്ജീകരിച്ച വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററിലാണ് തപാല്‍ വോട്ട് നിർവഹിച്ചത്. രാജ്യത്തിൻറെ പുരോഗതിക്കായി ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം നിർവഹിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.