വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; ബൂത്ത് തുറക്കുംമുമ്പേ എത്തി അജിത്ത്; വരവേല്‍പ്പുമായി ആരാധകര്‍
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. താരങ്ങളിൽ ആദ്യം വോട്ടുചെയ്തത് നടൻ അജിത്തായിരുന്നു. ചെന്നൈ തിരുവാൺമിയൂരിലുള്ള പോളിങ് ബൂത്തിൽ ഒന്നാമതായിട്ടാണ് അജിത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പുതന്നെ എത്തിയ അജിത്ത് വരിയിൽ ഏറ്റവുംമുന്നിൽ കാത്തുനിന്ന് വോട്ടുചെയ്യുകയായിരുന്നു.
രജനീകാന്തടക്കം തമിഴ് സിനിമയിലെ മിക്ക പ്രമുഖരും ചെന്നൈയിലാണ് വോട്ടുചെയ്തത്. രജനീകാന്ത് തന്റെ വീടിനുസമീപമുള്ള സ്റ്റെല്ലാ മാരീസ് കോളേജിലെ ബൂത്തിലെത്തി വോട്ടുചെയ്തു.നടൻ ധനുഷും രാവിലെത്തന്നെ ടി.ടി.കെ. റോഡിലുള്ള സെയ്ന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു.മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ആൽവാർപ്പേട്ടിലുള്ള ബൂത്തിൽ വോട്ടുചെയ്തു.നടന്മാരായ സൂര്യ, കാർത്തി, ശിവകുമാർ, വടിവേലു, ശിവകാർത്തികേയൻ, ശരത്കുമാർ, സംഗീതസംവിധായകൻ ഇളയരാജ, സംവിധായകൻ വെട്രിമാരൻ തുടങ്ങിയവരും ചെന്നൈയിൽ വോട്ടുചെയ്‌തു.
രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു അവർ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേൽപ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.