Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം : ജില്ലാ കളക്ടർ

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ജില്ലയിലെ എല്ലാ വോട്ടർമാരും പങ്കെടുക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമാകണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് .തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ഇടുക്കി ഐ ഡി എ മൈതാനത്ത് സംഘടിപ്പിച്ച വടംവലി മത്സരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. ജില്ലാ റവന്യു ടീമും പോലീസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ പോലീസ് ടീം വിജയിച്ചു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പങ്കെടുത്തു. തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം പരമാവധി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്.
















































































































