പ്രഖ്യാപനങ്ങളിൽ ഒതുങ്ങി ഇരട്ടയാർ പാലം നിർമ്മാണം
കട്ടപ്പന: ഇരട്ടയാറിൽ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന അര നൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് പാലങ്ങൾ ഉണ്ട്.അതീവ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് ആളുകളുടെ ഇപ്പോഴത്തെ യാത്ര.പാലം പുനർ നിർമ്മിക്കുമെന്ന് പ്രഖ്യാപനങ്ങൾ അനവധി ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല.ഇരട്ടയാർ ഡാം കമ്മീഷൻ ചെയ്തപ്പോൾ ഇരട്ടയാർ ടൗണുമായി ബന്ധപ്പെടുത്തി കെഎസ്ഇബി നിർമ്മിച്ചതാണ് ഇരട്ടയാർ -വലിയതോവാള, ഇരട്ടയാർ – ശാന്തിഗ്രാം എന്നീ പാലങ്ങൾ. കാലപ്പഴക്കത്തെ തുടർന്ന് ഇരു പാലങ്ങളും അപകടവസ്ഥയിലാണ്. പാലങ്ങളുടെ കൈവരികൾ തകർന്ന് ഇരുമ്പുകമ്പികൾ തെളിഞ്ഞ് തുരുമ്പെടുത്ത് ദ്രവിച്ച് നിൽകുന്നു.കഴിഞ്ഞ പ്രളയകാലത്ത് ഇരട്ടയാർ ക്യാച്ച്മെൻ്റ് ഭാഗത്തും വെള്ളം നിറഞ്ഞ് എത്തിയ പാലത്തിൻ്റെ കോൺക്രീറ്റ് തൂണുകൾക്കും ബലക്ഷയമുണ്ട്. വീതി കുറഞ്ഞ പാലമായതിനാൽ ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമെ വാഹന ഗതാഗതവും സാധ്യതകൂ.പാലങ്ങൾ പുനർ നിർമ്മിക്കുമെന്ന് പ്രഖ്യാപനങ്ങൾ അനവതി ഉണ്ടായങ്കിലും ഒന്നും നടപ്പായില്ല.ഏകദ്ദേശം 5 കോടിയിലധികം രൂപയാണ് രണ്ട് പാലങ്ങൾക്കുമായി പ്രഖ്യാപിച്ചത്.ഓരോ തിരഞ്ഞെടുപ്പ് കാലത്തിനും മുന്നോടിയായാണ് ഈ പ്രഖ്യാപനങ്ങൾ എല്ലാം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനം നടത്തിയ സ്ഥലം എം.എൽ എ യും പൊതുമരാമത്ത് വകുപ്പും പാലങ്ങൾ ഉപേക്ഷിച്ച മട്ടാണ്.എം.പി ഫണ്ട് ഉപയോഗിച്ച് പാലങ്ങൾ നിർമ്മിക്കാമെങ്കിലും നടപടികൾ ഉണ്ടായില്ല. പ്രഖ്യാപിച്ച തുക അടിയന്തരമായ് ഉപയോഗിച്ച് പാലങ്ങൾ പുനർ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.