6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തമിഴ്നാട്ടിൽ നിന്നും അതിർത്തി വഴി സുനാമി ഇറച്ചി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തുന്നതായി നഗരസഭ കൗൺസിലർ പ്രശാന്ത് രാജു




കട്ടപ്പന നഗരസഭയിലും പരിസരപ്രദേശങ്ങളായ വണ്ടൻമേട്, പാമ്പാടുംപാറ, കാഞ്ചിയാർ, ഇരട്ടയാർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായി തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും ഉപയോഗശൂന്യമായ ഇറച്ചി വാഹനങ്ങളിൽ കൊണ്ടുവന്ന് ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് എ‌ന്നീ പ്രദേശങ്ങളിൽ വച്ച് തരംതിരിച്ച് കട്ടപ്പന നഗരസഭയ്ക്കുള്ളിൽ ലൈസൻസുള്ള കടകൾ വഴി വിൽപ്പന നടത്തി വരുകയാണന്ന് നഗരസഭകൗൺസിലർ പ്രശാന്ത് രാജു ആരോപിച്ചു.

നിലവിൽ കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുളിയൻ മലയിലെ ഷോട്ടർഹൗസിൽ അറക്കുന്ന ഇറച്ചി കട്ടപ്പന പൊതു മാർക്കറ്റിലൂടെ വിൽപ്പന നടത്താവുയെന്ന് 25.06.2021-ൽ കട്ടപ്പന നഗരസഭ കൗൺസിലിലെ H1-6205/21-ാം നമ്പർ തീരുമാനം എടുക്കുകയും കൗൺസിൽ തീരുമാന പ്രകാരം ഈ പ്രവർത്തി നഗരസഭയ്ക്കുള്ളിൽ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.

ഈ തീരുമാനം നിലവിൽ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. യാതൊരു പരിശോധനയും കൂടാതെ ഈ പ്രവർത്തി നടക്കുന്നതു മൂലം മനുഷ്യജീവൻ അപകടത്തിൽ ആകുകയും ഇത് കഴിച്ച് ജനങ്ങൾ രോഗത്തിന് അനുഭവപ്പെടുകയും ക്യാൻസർ പോലുള്ള മാരക രോഗം പടർന്നുപിടിക്കുന്നതിനും കാരണമാകുന്നു.

വാഹനങ്ങളിൽ കൊണ്ടുവരുന്ന ഉപയോഗ ശൂന്യമായ ഇറച്ചിയിൽ കമ്പത്തുനിന്നും ചത്ത മാടിൻ്റെ ഇറച്ചിയും ആ ഇറച്ചിയിൽ കൃത്യമ രാസവസ്തു ഉപയോഗിച്ച് രക്തം നിർമ്മിക്കുകയും അത് തളിക്കുകയും ചെയ്‌തു വരുന്നതായി പരോശോധനയിൽ കാണാൻ സാധിക്കും.

കട്ടപ്പന നഗരസഭയുടെ അംഗീകൃത ഷോട്ടർ ഹൗസിൽ അറത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിലൂടെ മാത്രം വിൽപ്പന നടത്താവുന്ന ഇറച്ചി അനധികൃതമായി ലൈസൻസ് സമ്പാദിച്ച് ഇത്തരത്തിലുള്ള ഇറച്ചികൾ കടകളിലൂടെയും, ഹോട്ടലുകളിലൂടെയും, തട്ടുകടകൾ, ബോർമ്മ എന്നിവടങ്ങളിൽ വ്യാപകമായി വിൽക്കുന്നതു മൂലമുണ്ടാകുന്ന അപകടം തടയുകയും മനുഷ്യജീവൻ അപകടത്തിലാവുന്ന ഈ പ്രവർത്തി ചെയ്യുന്ന കുറ്റക്കാർക്കെതിരെ കർശമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട്ആരോഗ്യവകുപ്പ് മന്ത്രി  വീണാ ജോർജ്ജ്, ഫുഡ് & സേഫ്റ്റി കമ്മീഷൻ തിരുവനന്തപുരം, ഇടുക്കി ജില്ലാ കളക്‌ടർ എച്ച്‌ എസ് കട്ടപ്പന നഗരസഭ എന്നിവർക്ക് പരാതി നല്‌കിയിട്ടുണ്ട്.

നിലവിൽ ഷോർട്ടർ ഹൗസിൽ അറക്കാത്ത മാടുകളെ വിൽക്കുന്നതും അവയുടെ ഇറച്ചി മറ്റ് ഉൽപ്പന്നങ്ങളും അനധികൃതമായി വിൽക്കുന്ന ലോപി കട്ടപ്പനയിലെ പൊതുമാർക്കറ്റ് ഇല്ലാതാക്കുന്നതിനു വേണ്ടി നടക്കുന്ന ഗൂഢശ്രമത്തിനെതിരെ പൊതുജനങ്ങൾ ശക്തമായി പ്രതിരോധി ക്കണമെന്നും കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു പത്രസമ്മേളനത്തിൽ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!