ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്; ഒരേ വഴിയും ഒരേ വഴിപാടും


പാലക്കാട് ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്. പുതുനഗരം മാങ്ങോട് ഭവതി ക്ഷേത്രത്തിന്റെയും മാങ്ങോട് മലങ്ക്ഷാ പള്ളിയുടെയും കഥ കേരളത്തിന്റെ മത സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. നാടിൻ്റെ ഒരുമയുടെ പ്രതീകമാണ് മലങ്ക്ഷാ ഔലിയയിലേക്കും മാങ്ങോട് ഭഗവതി ക്ഷേത്രത്തിലേക്കുമുള്ള കമാനങ്ങൾ. വഴിപാടുകളുടെ കാര്യത്തിലും ഒരുമായാണ്.
79 കുടുംബങ്ങൾചേർന്നാണ് മങ്ങോട് ഭഗവതിക്ഷേത്രേം നോക്കിനടത്തുന്നത്. 20 വർഷംമുമ്പ് സ്ഥാപിച്ച ഇരുമ്പുഷീറ്റുകൊണ്ടുള്ള കമാനത്തിൽ ക്ഷേത്രത്തിനൊപ്പമാണ് ഔലിയയ്ക്കും ഇടം നൽകിയത്. ഇവിടെ വരുന്നവർ അവിടെയും അവിടെ വരുന്നവർ ഇവിടെയും വന്നേ തിരിച്ചുപോകൂ. അത് നൂറ്റാണ്ടുകളായുള്ള ഒരു കീഴ്‌വഴക്കമാണ്.
379 വർഷം മുമ്പാണ് മാങ്ങോട്ടുകാർ ഏർവാടിയിൽ നിന്നെത്തിയ മലങ്ക്ഷാക്ക് ഖബർ അടക്കാൻ ഇടം നൽകിയത്. ആ കാലം മുതൽ ക്ഷേത്രത്തിനും ഔലിയയ്ക്കും ഒരു വിലാസവും ഒരു വഴിയുമാണ്. മാങ്ങോട് മലങ്ക്ഷാ ഔലിയയിലേക്ക് വരുന്നവർ മാങ്ങോട് ഭഗവതിസന്നിധിയിലും എത്തുമെന്നത് നൂറ്റാണ്ടുകളായുള്ള മാതൃകയാണെന്ന് മലങ്ക്ഷാ ഔലിയ ഭാരവാഹി പിഎസ് അബ്ദുൾ റഹ്മാനും വ്യക്തമാക്കിയിട്ടുണ്ട്.