Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലാൽ മാനുവൽ അനുസ്മരണം



കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ ട്രഷറർ, BEFI കട്ടപ്പന ഏരിയ പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന കേരള ബാങ്ക് മാനേജർ  ലാൽ മാനുവൽ 2026 ജനുവരി 6ന് നിര്യാതനായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി  കട്ടപ്പന SCB ഹാളിൽകേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി )ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ യോഗം കട്ടപ്പന നഗര സഭാ അധ്യക്ഷൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

ലാൽ മനുവേൽ ഒരു ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്നതിലുപരി, ഇടപാടുകാരോട് സൗഹാർദ്ധപരമായി പെരുമാറിയിരുന്ന ഒരു മികച്ച ജീവനക്കാരൻ ആയിരുന്നു എന്ന് ജോയി വെട്ടിക്കുഴി അനുസ്മരിച്ചു…
ജില്ലാ സെക്രട്ടറി സിജോ എസ് അദ്ധ്യക്ഷനായിരുന്നു. CITU ജില്ല കമ്മിറ്റി അംഗം VR സജി, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ റെജി ഇലിപ്പുലിക്കാട്ട്, കേരള ബാങ്ക് ഡയറക്ടർ ശ്രീജ M.S, ശാന്തിഗ്രാം SCB പ്രസിഡന്റ്‌ ജോയ് ജോർജ്, എംപ്ലോയീസ് കോൺഗ്രസ്‌ നേതാവ് ആന്റണി മാത്യു, കേരള ബാങ്ക് ഇടുക്കി CPC AGM വിജയൻ P.S, PJ ജോർജ്, ജോസ് സെബാസ്റ്റ്യൻ, ടോമിച്ചൻ PJ, രമാ KV, എന്നിവർ സംസാരിച്ചു.
ലാൽ മാനുവലിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. ബാങ്കിലെ ജീവനക്കാരും പ്രവർത്തകരും സുഹൃത്തുക്കളും യോഗത്തിൽ പങ്കെടുത്തു. ബെഫി ജില്ല സെക്രട്ടറി CR. രാജേഷ് സ്വാഗതവും, ജോ. സെക്രട്ടറി മുരുകലക്ഷ്മി  വി നന്ദിയും രേഖപ്പെടുത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!