Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇരട്ടയാറിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു



ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച മിനി എം.സി.എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി സജി അധ്യക്ഷത വഹിച്ചു.
നവകേരളം കർമ്മ പദ്ധതി 2 – നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സാങ്കേതിക പിന്തുണയോട് കൂടിയാണ് ഇരട്ടയാർ ടാക്സി സ്റ്റാൻഡിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സജ്ജീകരിച്ചത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി ഹരിത കർമ്മസേന കലണ്ടർ പ്രകാരം ശേഖരിക്കുന്ന ഉപയോഗ ശൂന്യമായ കുപ്പി, കുപ്പിച്ചില്ല്, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവ ഇവിടെ സംഭരിക്കും.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയിനമ്മ ബേബി, പഞ്ചായത്ത്‌ അംഗങ്ങളായ ബിൻസി ജോണി, ജോസക്കുട്ടി അരീപറമ്പിൽ, ജോസ് താച്ചാപറമ്പിൽ, ആനന്ദ് സുനിൽകുമാർ, ജീവനക്കാരായ ബീനാ എൻ, ജോൺസൺ, എബി വർഗീസ്, നിഷമോൾ പി.റ്റി , രഞ്ജു ജേക്കബ്, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!