മുവാറ്റുപുഴയിൽ വോട്ട് തേടി ഡീൻ


മുവാറ്റുപുഴ : മുവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് സന്ദർശിച്ചത് ഒട്ടേറെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും.
രാവിലെ മുവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചായിരുന്നു ഡീൻ കുര്യാക്കോസ് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.
മുവാറ്റുപുഴ ആരക്കുഴ എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ സന്ദർശിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഗംഭീര സ്വീകരണമാണ് ജീവനക്കാർ നൽകിയത്.
ആരക്കുഴ ഗ്രാൻഡ്മാസ് കമ്പനിയിൽ എത്തിയ ഡീൻ തൊഴിലാളികളുടെ ജോലി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. തുടർന്ന് മുവാറ്റുപുഴ ബ്ലോസ്സോം കമ്പനിയിൽ എത്തി ജീവനക്കാരുമായി വിശേഷങ്ങൾ പങ്കുവെച്ചു.
വിവിധ സംഘടനകളുടെ ഭാരവാഹികളെയും ഇതിനിടയിൽ ഡീൻ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
ഉച്ചക്ക് ശേഷം മലങ്കര കത്തോലിക്ക സഭ മുവാറ്റുപുഴ രൂപത മെത്രാൻ ഡോ. യുഹാന്നോൻ മാർ തെയാഡോഷ്യസിനെ സന്ദർശിച്ചു അനുഗ്രഹം തേടി. മുവാറ്റുപുഴ എസ്.എൻ.ഡി.പി ഓഫിസിൽ എത്തി ഭാരവാഹികളെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
തുടർന്ന് മുവാറ്റുപുഴയിലെ സുഹൃത്തുക്കളെ നേരിൽ കണ്ട് വോട്ട് ഉറപ്പിച്ചു.
ഇതിനിടയിൽ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളെ കണ്ടു വോട്ട് തേടി.
വൈകിട്ട് സെൻട്രൽ ജുമാ മസ്ജിദിൽ ഇഫ്താറിൽ പങ്കെടുത്ത ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇന്നലത്തെ പ്രചരണം അവസാനിപ്പിച്ചത്.
ആരാധനാലയങ്ങൾ, മഠങ്ങൾ എന്നിവയും യുഡിഎഫ് സ്ഥാനാർത്ഥി ഇന്നലെ സന്ദർശിച്ചു.