ഏലപ്പാറ ഹെലിബറിയ ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലവിതരണത്തിന് ഉണ്ടായ പ്രതിസന്ധി പരിഹരിച്ചു
കഴിഞ്ഞ ഒരാഴ്ചയായി ഹെലിബറിയ കുടിവെള്ള പദ്ധതി പ്രദേശത്ത് പെരിയാർ നദിയിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നതിനെ തുടർന്ന് പമ്പിംഗ് അസാധ്യമായി ഇതേ തുടർന്ന് കൊക്കയാർ, പെരുവന്താനം ഏലപ്പാറ പഞ്ചായത്തുകളിലേക്ക് ഉള്ള കുടിവെള്ളം വിതരണം ഭാഗികമായി മുടങ്ങി. കുടിവെള്ളം ക്ഷാമം രൂക്ഷമായ തോടെ പെരുവന്താനം സി പി ഐ എം ലോക്കൽ സെക്രട്ടറി ഷാജി പി ജോസഫ് ജില്ലാ ആസൂത്രണ സമിതിഉപാധ്യക്ഷൻ സി വി വർഗീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് സി വി ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യനുമായി ബന്ധപ്പെട്ട് പരിഹാരമാർഗത്തിനു നടപടികൾ സ്വീകരിക്കുവാൻ ഇടപ്പെടൽ നടത്തിയത് തുടർന്നു ഉദ്യോഗസ്ഥർ ഹെലീബ റിയ പ്ലാന്റിൽ എത്തി പരിശോധന നടത്തി ജലനിരപ്പ് താഴ്ന്ന് വാൽവിൽ ചെളി അടിഞ്ഞുകൂടിയതാണ് ജല വിതരണം തടസപ്പെട്ടതെന്ന് കണ്ടെത്തി തുടർന്ന് ചെളി നീക്കി ജലവിതരണം പുനസ്ഥാപിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ റ്റി എൻ സജി പീരുമേട് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആദർശ് ,അസിസ്റ്റൻറ് എൻജിനീയർ വിനോദ് എന്നിവർ പമ്പ് ഹൗസിൽ നേരിട്ട് പരിശോധന നടത്തിയത്ളെ രാവിലെ മുതൽ പുതിയ പമ്പ് സ്ഥാപിച്ച് പെരിയാർപുഴയിലെ വള്ളക്കടവ് തടയണയിൽ നിന്നും നേരിട്ട് പമ്പിങ് നടത്തി ജല വിതരണത്തിൽ ഉണ്ടായ പ്രതിസന്ധി പരിഹരിച്ചത്