പ്രധാന വാര്‍ത്തകള്‍
മലപ്പുറത്ത് ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

മലപ്പുറം: മലപ്പുറത്ത് ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.സംഭവത്തില്‍ മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബിസ്‌കറ്റ് പാകറ്റി(Biscuit packet)നുള്ളിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എടപ്പാള്‍ വട്ടംകുളത്തെ ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹരിവസ്തുക്കള്‍ പിടിച്ചത്. രണ്ട് ട്രകുകളിലായാണ് നിരോധിത ലഹരിവസ്തുക്കളിവിടേക്ക് എത്തിച്ചത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്നും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഉത്തരമേഖല കമീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
















































































































