യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കാഞ്ചിയാർ സ്വദേശി അറസ്റ്റിൽ

ഇടുക്കി : യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കാഞ്ചിയാർ സ്വദേശി അറസ്റ്റിൽ.തൊപ്പിപ്പാള സ്വദേശി കുമ്പളക്കുഴിയിൽ ബിബിൻ (32) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളത്തൂവലിൽ കല്യാണ ചടങ്ങിനിടെ പരിചയപ്പെട്ട യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും, അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു. പിന്നീട് ഇത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതായും യുവതി അടിമാലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റിലായ ബിബിനിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. ഇയ്യാൾക്കെതിരെ റേപ്പ്, കിഡ്നാപ്പിങ് (364), വീഡിയോ പ്രചരിപ്പിക്കൽ (IT Act) എന്നീ കുറ്റങ്ങൾ ചുമത്തി. സൈബർ സെൽ അന്വേഷണം തുടങ്ങി













































































