കട്ടപ്പന ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞു.നിതീഷിനെയും വിഷ്ണുവിനെയും ജയിലിലേക്ക് മാറ്റി
കട്ടപ്പന:ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായി.നിതീഷിനെ മുട്ടം സബ് ജയിലിലേക്കും,വിഷ്ണുവിനെ പീരുമേട് ജയിലിലേക്കുമാണ് മാറ്റിയത്.12ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസുകളിലെ മുഖ്യപ്രതിയായ നിതീഷിനെ ഇന്ന് ജയിലിലേക്ക് മാറ്റിയത്.ആദ്യ ഘട്ടത്തിൽ കഴിഞ്ഞ 13 വരെയായിരുന്നു നിതീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.പിന്നീട് കൂടുതൽ തെളിവുകൾ കണ്ടെത്തുവാൻ കസ്റ്റഡി കാലാവധി നീട്ടുവാൻ അപേക്ഷ നൽകി.ഇതിനിടെ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം പ്രതി വിഷ്ണുവിനെ കഴിഞ്ഞ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു.ഇരുവരെയുമായി കൊലപാതകം നടന്ന കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ച് തെളിവെടുക്കുകയും ചെയ്തു.ഷെൽട്ടർ ഹോമിൽ കഴിയുന്ന കേസിലെ മൂന്നാം പ്രതി സുമയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലന്നാണ് സൂചന.ഇവരുടെ മാനസികനില വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.അതെ സമയം വിഷ്ണുവിന്റെ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു.കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത എയർ പിസ്റ്റലുകൾ,ഇരുപത്തിയഞ്ച് സിം കാർഡുകൾ,ഇരുപതോളം എറ്റിഎം കാർഡുകൾ എന്നിവയും പോലീസ് നേരത്തെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.