എം.ബി.സി – ഐക്കൺ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജും സാമൂഹിക സേവന രംഗത്ത് പ്രശസ്തരായ ഐക്കൺ ചാരിറ്റിസും സംയുക്തമായി പഠനത്തിൽ മികച്ച വിദ്യാർത്ഥിക്കൾക്ക് നൽകുന്ന ഐക്കൺ എക്സലൻസ് അവാർഡ് വിതരണം നടന്നു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 6 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ജാതിമതഭേദമന്യേ അർഹരായ വിദ്യാർഥികൾക്ക് വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന ഐക്കൺ ചാരിറ്റീസിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഐക്കൺ ചാരിറ്റീസ് ചെയർമാൻ ശ്രീ.ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിൽ തൽപരരാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഓർത്തഡോൿസ് സഭയുടെ ഇന്റെർണൽ ഓഡിറ്റരും കോളേജ് ഗവണിംഗ് ബോർഡ് അംഗവുമായ CA ജേക്കബ് മാത്യു,
കോളേജ് പ്രിൻസിപ്പൽ ഡോ. വി ഐ. ജോർജ് , വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ഏലിയാസ് ജാൻസൺ, പ്ലെയിസ്മെന്റ് ഓഫീസർ നികിത് കെ. സക്കറിയ, അജീഷ് പി ഏലിയാസ് എന്നിവർ പ്രസംഗിച്ചു .