ഗ്രേറ്റ് ഇന്ത്യൻ സർക്കസ് നാളെ മുതൽ കട്ടപ്പനയിൽ


ഇനി കട്ടപ്പനയിൽ ഒരു മാസം സർക്കസ് കാലം.
നാളെ ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സർക്കസ് ഏപ്രിൽ 22 വരെ കട്ടപ്പന ഓസാനം ബൈപ്പാസ് റോഡിലെ ഹൗസിംഗ് ബോർഡ് സ്ഥലത്താണ് നടക്കുന്നത്.
നാളെ വൈകിട്ട് 6.45 ന് നടക്കുന്ന ആദ്യ ഷോ നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർ സോണിയ ജെയ്ബി മുഖ്യഥിതിയായിരിക്കും.
2 മണിക്കൂർ നീണ്ടു നിൽക്കുന്ന ഷോയിൽ 70 ഓളം കലാകാരന്മാർ പങ്കെടുക്കും.
ഫ്ലയിംഗ് ട്രിപ്പീസ്, ഗ്ലോബൽ റൈഡിംഗ് തുടങ്ങി കാണികളുടെ കണ്ണിനും മനസിനും കുളിർമ്മയേകുന്ന അഭ്യാസ പ്രകടനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്.
കൂടാതെ ഒട്ടകം, കുതിര, നായ തുടങ്ങിയവയുടെ പ്രകടനങ്ങളും ഉണ്ടാകും.
മാർച്ച് 23 മുതൽ ഏപ്രിൽ 22 വരെ എല്ലാ ദിവസവം 3 ഷോകൾ നടക്കും.
1 pm, 4pm,7 pm തുടങ്ങിയ സമയത്താണ് ഷോ നടക്കുന്നത്.
100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
6364146255, 9544456379