മോഷണത്തിനെതിരെ വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ
ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിളവെടുപ്പുകാലം ആരംഭിച്ചതോടെ ഇവയുടെ മോഷണവും പതിവായിരിക്കുകയാണ്. ഉണക്കുവാനിട്ടിരിക്കുന്ന ഉൽപ്പന്നങ്ങളാണ് കൂടുതലായും മോഷ്ടിക്കപ്പെടുന്നത്. പോലീസ് പറയുന്നത് കൂടുതലും ഞായറാഴ്ച ദിവസങ്ങളിലാണ് മോഷണമുതലുകൾ വിൽക്കുവാനായി ടൗണുകളിലേക്ക് കൊണ്ടുവരുന്നത് എന്നാണ്.
ഞായറാഴ്‌ച ദിവസങ്ങളിൽ നിരവധി തമിഴ്, ഹിന്ദി തൊഴിലാളികൾ ചെറുതും വലുതുമായ ട്രാവൽ ബാഗുകളിൽ മലഞ്ചരക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനായി കൊണ്ടുവരുന്നുണ്ട്.
ഹിന്ദിക്കാർക്ക് ഇടുക്കി ജില്ലയിലൊരിടത്തും സ്വന്തമായി കൃഷിസ്ഥലങ്ങളില്ലാത്തതിനാൽ ഇങ്ങനെ കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾ തീർച്ചയായും മോഷ്ടിച്ചതു തന്നെ ആയിരിക്കും.
അധിക ലാഭം മോഹിച്ച്’ ഇങ്ങനെ മോഷ്ടിച്ചു കൊണ്ടുവരുന്ന മുതലുകൾ – വില കുറച്ചു വാങ്ങുന്നതിനായി മാത്രം ചില കടകൾ ഞായറാഴ്‌ചകളിൽ തുറന്നു പ്രവർത്തിക്കുന്നതായി പോലീസ് പറയുന്നു.
വലിയ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തിങ്കൾ മുതൽ ശനിയാഴ്‌ച വരെയുള്ള ദിവസങ്ങളിൽ വിളവെടുപ്പിനിടയിൽ തവണയായി മോഷ്‌ടിച്ചു മാറ്റിവെക്കുന്ന ഉൽപ്പന്നങ്ങളാണ് വീട്ടിലേക്ക് തിരികെ പോകുന്നു എന്ന വ്യാജന ട്രാവൽ ബാഗുകളിലാക്കി ഞായറാഴ്ചകളിൽ ഇങ്ങനെ ടൗണുകളിലേക്ക് എത്തിക്കുന്നത്.
ഉൽപ്പന്നങ്ങളുമായി വരുന്നവരെപ്പറ്റി എന്തെങ്കിലും സംശയം തോന്നിയാൽ അവരുടെ ഐ.ഡി. കാർഡോ മറ്റു രേഖകളോ പരിശോധിച്ച ശേഷം മാത്രമേ അവ വാങ്ങാവൂ. വരുന്നവരുടെ പേര്, അഡ്രസ്, ഫോൺ നമ്പർ മുതലായ വിവരങ്ങൾ നിർബ്ബന്ധമായും എഴുതി സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ ഇങ്ങനെ വരുന്നവരെ പറ്റി എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കേണ്ടതാണ്.
നമ്മുടെ പ്രദേശത്ത് മോഷണങ്ങൾ ഇല്ലാതാക്കുന്നതിനായി വ്യാപാരികൾ സഹകരിക്കണമെന്ന് പോലീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾ മോഷണമുതലുകൾ വിൽക്കുവാൻ കൂടുതലും ഞായറാഴ്‌ച ദിവസങ്ങളിലായതിനാൽ മലഞ്ചരക്ക്, ആക്രി മേഖലകളിലെ സ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് വ്യാപാരി നേതാക്കൾ അഭ്യർത്ഥിച്ചു.
വാർത്താസമ്മേളത്തിൽ
കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. എം കെ തോമസ്, ജനറൽ സെക്രട്ടറി കെ പി ഹസൻ എന്നിവർ പങ്കെടുത്തു.